തെലുങ്ക് സിനിമാലോകത്തെ ഉണര്‍ത്താന്‍ റഹ്മാനും ഗോപിചന്ദും ഒന്നിക്കുന്ന സീട്ടിമാര്‍ തിയേറ്ററിലേക്ക്

Web Desk
1 Min Read

ഹൈദരബാദ്: തെലുങ്ക് സിനിമയിലെ മുന്‍ നിര നായക നടന്‍ ഗോപിചന്ദും തെന്നിന്ത്യന്‍ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ ‘സീട്ടിമാര്‍’ സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തുന്നു. കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. വരുണ്‍ സന്ദേശ് നായകനായ ‘ഏ മണ്ടി ഏ വേല ‘, രാം ചരണിന്റെ ‘രച’, രവി തേജയുടെ ‘ബംഗാള്‍ ടൈഗര്‍’, ഗോപി ചന്ദിന്റെ തന്നെ ‘ഗൗതം നന്ദ’ തുടങ്ങിയ വന്‍ വിജയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ പ്രഗല്‍ഭനായ യുവ സംവിധായകന്‍ സമ്പത്ത് നന്തിയാണ് സീട്ടിമാറിന്റെ രചയിതാവും സംവിധായകനും.

city exchange


കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ എന്റര്‍ടൈനറാണ് ചിത്രം. സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണര്‍ കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ഭൂമികാ ചൗളയാണ് റഹ്മാന്റെ ജോഡി. തമന്നയാണ് ഗോപി ചന്ദിന്റെ ജോടി. മണി ശര്‍മയാണ് സംഗീത സംവിധായകന്‍. ലോക്ക് ഡൗണിന് ശേഷം തിയേറ്ററില്‍ എത്തുന്ന ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമായത് കൊണ്ട് സീട്ടിമാര്‍ തെലുങ്ക് സിനിമാ വേദിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമാലോകം. ആരാധകരും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കയാണ്.

Share This Article
Leave a Comment
error: Content is protected !!