
മനാമ: ജീവകാരുണ്യ പ്രവര്ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തണല് ബഹ്റൈന് ചാപ്റ്റര് 2026ലെ പ്രവര്ത്തനങ്ങള് വിലയിരുത്തി. മനാമ കെ സിറ്റി ഹാളില് ചേര്ന്ന യോഗത്തില് ചാപ്റ്റര് പ്രസിഡണ്ട് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങില് ചീഫ് കോര്ഡിനേറ്റര് റഷീദ് മാഹി, ട്രഷറര് യു കെ ബാലന്, കളക്ഷന് കോര്ഡിനേറ്റര് ഷെബീര് മാഹി എന്നിവര് ഈ വര്ഷത്തെ പ്രവര്ത്തനങ്ങള് വിലയിരുത്തി.

ചര്ച്ചയില് ഒ കെ കാസ്സിം, അസീല് അബ്ദു റഹ്മാന്, വി പി ഷംസുദ്ദീന്, അനില് കുമാര്, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, എന് വി സലിം, അന്വര് കണ്ണൂര്, താലിബ് ജാഫര്, സുബൈര് അത്തോളി, ഫൈസല് പാട്ടാണ്ടി, സുരേഷ് മണ്ടോടി, മിറാഷ്, ഫൈസല് മടപ്പള്ളി എന്നിവര് പങ്കെടുത്തു.

സജീവ അംഗങ്ങളുടെ അഭാവത്തിലും ഓണക്കോടി വിതരണവും രക്തദാന ക്യാമ്പും വിജയകരമായി നടത്തിയ റഷീദ് മാഹി, യു കെ ബാലന്, ജെ പി കെ തിക്കോടി, ഹരീന്ദ്രന്, ഹുസൈന് വയനാട്, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന ടീമിനെ യോഗം അഭിനന്ദിച്ചു. ശ്രീജിത്ത് കണ്ണൂര് നന്ദി പറഞ്ഞു.
