തര്‍തീല്‍ ഖുര്‍ആന്‍ ആസ്വാദന സദസ്സ് സ്വാഗതസംഘം രൂപീകരിച്ചു

Web Desk
3 Min Read

മനാമ: റമദാനിന്റെ മുന്നോടിയായി ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ‘തര്‍തീല്‍’ ഖുര്‍ആന്‍ ആസ്വാദന സദസ്സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കേരളത്തിലെ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ ബഷീര്‍ മുഹ്‌യിദ്ധീന്‍, ദാറുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഹബീബ് മസ്ഊദ് എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.

city exchange

ബഹ്‌റൈനിലെ വിവിധ മദ്രസകളില്‍ പഠിക്കുന്ന മികവുറ്റ വിദ്യാര്‍ഥികള്‍ ഒരു വേദിയില്‍ അണിനിരക്കുന്ന ഖുര്‍ആന്‍ പാരായണങ്ങളും ഒരുക്കും. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആന്റെ പ്രചരണാര്‍ഥം സുബി ഹോംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 13 വെള്ളിയാഴ്ച രാത്രി 7 മണി മുതല്‍ സല്‍മാനിയയിലെ കെ സിറ്റിയിലാണ് നടക്കുക.

മനാമയിലെ കെ സിറ്റിയില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സുബൈര്‍ എം എം, സൈഫുല്ല ഖാസിം, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, നജീബ് കടലായി, മജീദ് നവാസ് കുണ്ടറ, സ്വാലിഹ് മുഹമ്മദ്, അബ്ദുല്‍ മജീദ് തെരുവത്ത് എന്നിവര്‍ രക്ഷാധികാരികളായും നിസാര്‍ കൊല്ലം, റഫീഖ് അബ്ദുല്ല, സഈദ് റമദാന്‍ നദ്‌വി, അസീല്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ചെമ്പന്‍ ജലാല്‍ ചെയര്‍മാനായും ഫസലുല്‍ ഹഖ്, മുജീബ് മാഹി, മുഹമ്മദ് നിയാസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.

നിസാര്‍ കുന്നംകുളത്തിങ്ങല്‍, റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, സുനില്‍ ബാബു, സി എം മുഹമ്മദലി, അബ്ദുല്‍ ഹലീം (പ്രചരണം), അബ്ദുല്ല, മൂസ കെ ഹസന്‍, ഫിറോസ് ഒതായി, റഷീദ്, നൂറുദ്ദീന്‍, ജസീര്‍, നൗഷാദ് (ടെക്‌നിക്കല്‍ ആന്റ് ഡിജിറ്റല്‍), ഹുസൈന്‍ വയനാട്, ശിഹാബ് ടി ടി, ഫൈസല്‍ പട്ടാണ്ടി, ജലീല്‍ അബ്ദുല്ല, ജലീല്‍ ജെ പി കെ, ഇജാസ്, ഷാക്കിര്‍, ജസീര്‍, നൗഷാദ് വി പി, വി എം ഹംസ, ബഷീര്‍ വി എം (വളണ്ടിയര്‍ ആന്റ് വെന്യൂ മാനേജ്‌മെന്റ്), സയ്യിദ് ഹനീഫ്, അഷ്‌റഫ് മായഞ്ചേരി, അഷ്‌റഫ് നരിക്കോടന്‍, ജമാല്‍ ഇരിങ്ങല്‍, ഷംസുദ്ദീന്‍ (ഫൈനാന്‍സ്), ബദറുദ്ദീന്‍ പൂവാര്‍, മുഹ്‌യിദ്ധീന്‍, അജ്മല്‍, ശറഫുദ്ധീന്‍, ഗഫൂര്‍ മൂക്കുതല, അനീസ് വി കെ, അബ്ദുല്‍ ഖാദര്‍ മറാസീല്‍ (ഗസ്റ്റ് മാനേജ്‌മെന്റ്), ഷാനവാസ്, യൂനുസ് സലീം, യൂനുസ് രാജ്, നാസര്‍ മഞ്ചേരി, അലി അഷ് റഫ്, ഷാഹുല്‍ ഹമീദ്, സജീബ് (പ്രോഗ്രാം), ഷമ്മാസ്, സാജിര്‍, മുഹമ്മദ് ശമീം, അജ്മല്‍ ഹുസൈന്‍ (ലോജിസ്റ്റിക്‌സ്), ഗഫൂര്‍ ഉണ്ണികുളം, ഗഫൂര്‍ കൈപ്പമംഗലം, റസാഖ് മൂഴിക്കല്‍, കെ ടി സലീം, ഒ കെ കാസിം, റഷീദ് മാഹി, എ പി ഫൈസല്‍, അനസ് റഹീം, അജ്മല്‍ ഷറഫുദ്ദീന്‍, മുസ്തഫ കെ പി, ഫൈസല്‍ കോട്ടപ്പള്ളി, മുസ്തഫ കുന്നുമ്മല്‍, അന്‍വര്‍ നിലമ്പൂര്‍, നിസാര്‍ ഉസ്മാന്‍, വി കെ അനീസ്, പി കെ ഇസ്ഹാഖ്, അന്‍വര്‍ ശൂരനാട്, അഷ്‌കര്‍ പൂഴിത്തല, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, കമാല്‍ മുഹ്‌യിദ്ധീന്‍, സാദിഖ് സ്‌കൈ, സി എം മുഹമ്മദലി, ജമാല്‍ കുറ്റിക്കാട്ടില്‍, മന്‍ഷീര്‍, എഫ് എം ഫൈസല്‍, അന്‍വര്‍ ശൂരനാട്, അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തകയ്യില്‍, ശിഹാബ് പ്ലസ്, മുസ്തഫ, റഫീഖ് അബ്ബാസ്, നുബിന്‍ അന്‍സാരി, ഫസല്‍ ഇ പി, ഹസീബ് അബ്ദുല്‍ റഹ്മാന്‍, ജാസിര്‍ എന്നിവര്‍ സ്വാഗത സംഘം കോര്‍ ടീം അംഗങ്ങളാണ്.

- Advertisement -
Ad image

സുബൈര്‍ എം എം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. സിറാജ് പള്ളിക്കര ആമുഖ ഭാഷണം നടത്തി.

വിവിധ മദ്രസകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തില്‍ മികവ് തെളിയിച്ച തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ പരിപാടിയില്‍ ആദരിക്കും. ഖുര്‍ആന്‍ പാരായണത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന, ഖിറാഅത്തില്‍ മികവുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം ശബ്ദത്തിലുള്ള പാരായണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഫെബ്രുവരി 11 ബുധനാഴ്ചക്കകം 36353507 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കാം. സ്‌ക്രീനിംഗ് വഴി തെരഞ്ഞെടുക്കുന്ന മികച്ച പാരായണങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെടും.

TAGGED:
Share This Article
Leave a Comment
error: Content is protected !!