
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ക്യുമേറ്റ്സ് ടീം കോര്‍ണിഷ് മിയ പാര്‍ക്കില്‍ ‘വാക്ക് വിത്ത് ക്യുമേറ്റ്സ്’ എന്ന പേരില്‍ ആരോഗ്യവും ഐക്യവും ഒരുമിപ്പിക്കുന്ന പാദയാത്ര സംഘടിപ്പിച്ചു.

പ്രസിഡന്റ് ജമ്നാസ് മാലൂര്‍ നേതൃത്വം നല്കിയ ചടങ്ങില്‍ സെക്രട്ടറി പ്രശോഭ് നമ്പ്യാര്‍, വൈസ് പ്രസിഡണ്ട് ആശ, മുഹമ്മദ് ശാമില്‍, അന്‍ഷിഫ്, സഫീര്‍, സുബൈദ ഇഷാക് തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രെയ്നര്‍ ഫിറോസ് ആരോഗ്യകരമായ വ്യായാമ മുറകള്‍ പരിശീലിപ്പിച്ചു. സൗഹൃദബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രചോദനകരമായ അനുഭവമായി.

