
ദോഹ: ഖത്തറിന്റെ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറല്‍ കസ്റ്റംസ് അതോറിറ്റി രാജ്യത്തേക്ക് തോക്കുകളും വെടിയുണ്ടകളും വെടിമരുന്നുകളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടര്‍ന്ന് അബു സംറ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് വരുന്ന ഒരു വാഹനം വിശദമായ പരിശോധനയ്ക്കായി വിധേയമാക്കുകയായിരുന്നു.

പിന്നീട് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചതും പൊള്ളയായതുമായ അറകളില്‍ ഒളിപ്പിച്ച നിലയില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടെത്തി.
നാല് തോക്കുകളും 1500 റൗണ്ട് വെടിയുണ്ടകളും മൂന്ന് ഹാന്‍ഡ്ഗണ്‍ വെടി മരുന്നുകളും കസ്റ്റംസിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു.

