

ദോഹ: ബുധനാഴ്ച രാവിലെ ആറു മണി വരെ തീരത്തെ അന്തരീക്ഷം നേരിയ തോതില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതും ചിലയിടങ്ങളില്‍ മേഘാവൃതവുമാകുമെന്ന് കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 8 മുതല്‍ 18 നോട്ട് വേഗതയിലും ചിലയിടങ്ങളില്‍ 28 നോട്ട് വേഗതയിലും കാറ്റ് വീശും. കടല്‍ത്തീരത്ത് 10 മുതല്‍ 20 നോട്ട് വേഗതയിലും പിന്നീട് 30 നോട്ട് വേഗതയിലും കാറ്റുണ്ടാകും.
തീരത്ത് കടല്‍ 2 മുതല്‍ 4 അടി വരെയും ക്രമേണ അഞ്ചടി വരെയും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്.

