തെന്നല ബാലകൃഷ്ണപിള്ള: കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് കുളിരും കരുത്തും പകര്‍ന്ന ഗാന്ധിയന്‍

Web Desk
1 Min Read

ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ടീയ ജീവിതം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനു വേണ്ടി മാത്രം ഉഴിഞ്ഞ് വച്ച് യാത്രയായ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് തെന്നല ബാലകൃഷ്ണപിള്ള.

city exchange

രണ്ടു വട്ടം കെ പി സി സി അധ്യക്ഷനും എം പി യും എം എല്‍ എ, നിരവധി മറ്റു പദവികളും അലങ്കരിച്ചിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്യം നിന്നുകൊണ്ടിരിക്കുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന കണ്ണികളില്‍ അതികായനായിരുന്നു.

സൗമ്യതയും സ്‌നേഹസമ്പന്നതയും സൗഹാര്‍ദ്ദവും മാത്രം കരുത്തായി അച്ചടക്കത്തിലും ആദര്‍ശത്തിലും അടിയുറച്ചു നിന്ന തെന്നലയ്ക്ക് ഒരു കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്ത്.

പാര്‍ട്ടി നേരിട്ട പല പ്രതിസന്ധികളിലും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്ന സര്‍വ്വാദരണീയനായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള.

- Advertisement -
Ad image

ആദര്‍ശ രാഷ്ട്രീയത്തിന്റെ കാവല്‍ ഭടനായിരുന്ന അദ്ദേഹം എല്ലാ തലമുറയ്ക്കും മാതൃകയായ രാഷ്ട്രീയ നേതാവാണ്. അടിപതറാത്ത ആദര്‍ശ ജീവിതവും സൗമ്യതനിറഞ്ഞ മുഖഭാവവും നിസ്വാര്‍ഥ സേവനത്തിന്റെ കരുത്തും അദ്ദേഹത്തിന് രാഷ്ട്രീയത്തിനതീതമായ ആദരവും അംഗീകാരവും പൊതുസ്വീകാര്യതയും പൊതുസമൂഹത്തില്‍ നേടിക്കൊടുത്തു.

സ്വന്തം സ്വത്തുക്കളും പണവും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് ജീവിതം നയിച്ച തെന്നല ബാലകൃഷ്ണപിള്ളയുടെ ജീവിതയാത്ര വര്‍ത്തമാന കാല നേതാക്കളും രാഷ്ട്രീയ വിദ്യാര്‍ഥികളും പാഠപുസ്തകമാക്കേണ്ടതാണ്.
തനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും എന്നും സ്‌നേഹത്തിന്റേയും സൗമ്യതയുടേയും സഹകരണത്തിന്റേയും സുഗന്ധം മാത്രം പരത്തി കടന്നുപോയ നേതാവിന് പ്രണാമം.

ജോണ്‍ ഗില്‍ബര്‍ട്ട്
Share This Article
Leave a Comment
error: Content is protected !!