കരിയര്‍ വണ്ടിയുടെ ഉദ്ഘാടനം ടിനി ടോം നിര്‍വഹിച്ചു

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അന്‍വര്‍ സാദത്ത് എം എല്‍ എ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അലൈവ് പദ്ധതിയുടെ ഭാഗമായ ‘കരിയര്‍ വണ്ടി’യുടെ 2023-24 അക്കാദമിക് വര്‍ഷത്തെ ഉദ്ഘാടനം ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സിനിമാതാരം ടിനി ടോം നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു കെ എം, വി കാന്‍ സി ഇ ഒ അഖില്‍ കുര്യന്‍, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസ്സൈന്‍, ലത്തീഫ് പൂഴിത്തറ, ലിസ ജോണ്‍സന്‍, കൗണ്‍സിലര്‍മാരായ ഷമ്മി സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ പീറ്റര്‍, ശ്രീകാന്ത്, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി സി ഇ ഒ, ഡോ. ടി സുരേഷ്‌കുമാര്‍, ആര്‍ ഡി ഡി വഹീദ കെ എ, ഡി ഇ ഒ ജോത്സന, എ ഇ ഒ സനൂജ ഷംസു, അലൈവ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സുഹൈല്‍ വി എ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവി സ്വയം തെരഞ്ഞെടുക്കുവാന്‍ വേണ്ടിയുള്ള സുവര്‍ണ്ണാവസരമാണ് അന്‍വര്‍ സാദത്ത് എം എല്‍ എ ഒരുക്കിത്തന്നിരിക്കുന്നതെന്നും ഈ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും ടിനി ടോം പറഞ്ഞു. ഇത്തരം അവസരം ഒരുക്കിത്തരുന്ന അന്‍വര്‍ സാദത്ത് എം എല്‍ എ മറ്റുള്ള ജനപ്രതിനിധികള്‍ക്ക് മാതൃകയാണെന്നും ടിനി ടോം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!