
ന്യൂഡല്‍ഹി: ഇരുപത് ദിവസം നീളുന്ന പിറന്നാള്‍ ആഘോഷത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനാണ് ഇന്ന്. ആഘോഷം ഒക്ടോബര്‍ ഏഴുവരെ തുടരും. ബി ജെ പിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.


ജന്മദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ നല്‍കി റെക്കോഡ് സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഇതിനായി പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബി ജെ പി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. മുന്‍പ് ഒരു കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ രാജ്യം നല്‍കിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ റെക്കോഡ് നമ്പര്‍ കോവിഡ് വാക്‌സിനുകള്‍ നല്‍കിയ ദിവസമായി സെപ്തംബര്‍ 17നെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനം പ്രത്യേകരീതിയില്‍ ആഘോഷക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.

