യു ഡി എഫ് ആലുവയില്‍ കരിദിനം ആചരിച്ചു

Web Desk
1 Min Read

ആലുവ: ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളമൊട്ടാകെ കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യു ഡി എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

city exchange

കേരളം തകര്‍ച്ചയുടെ ഒമ്പതാണ്ടുകള്‍, അഴിമതി സര്‍ക്കാരിന്റെ വാര്‍ഷികം എന്നതായിരുന്നു മുദ്രാവാക്യം. ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബാങ്ക് ജംഗ്ഷനില്‍ സമാപിച്ചു.

കരിദിനം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വി പി ജോര്‍ജ്, കണ്‍വീനര്‍ എം കെ എ ലത്തീഫ്, ജി വിജയന്‍, പ്രിന്‍സ് വെള്ളറക്കല്‍, രാജീവ് മുതിരക്കാട്, കെ പി കൃഷ്ണന്‍ കുട്ടി, പി എ മെഹബൂബ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി എന്‍ ഉണ്ണികൃഷ്ണന്‍, പി ബി സുനീര്‍, പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, കുമാരി ലിസി എബ്രഹാം, സെബ മുഹമ്മദാലി, മുഹമ്മദ് ഷെഫീക്ക്, ആനന്ദ് ജോര്‍ജ്, പി എച്ച് അസ്‌ലം, ഫാസില്‍ ഹുസൈന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജി മാധവന്‍കുട്ടി, ദിലീപ് കപ്രശ്ശേരി, ബാബു കൊല്ലംപറമ്പില്‍, പി കെ സിറാജ്, എ സി ശിവന്‍, ലിസി സെബാസ്റ്റ്യന്‍, പി വി എല്‍ദോസ്, നസീര്‍ ചൂര്‍ണ്ണിക്കര, ജെര്‍ലി കപ്രശ്ശേരി, അമീര്‍ പുറയാര്‍, പി കെ എ ജബ്ബാര്‍, പി എം മൂസാക്കുട്ടി, മുംതാസ് ടീച്ചര്‍, സൈജി ജോളി എന്നിവര്‍ പ്രതിഷധ പ്രകടനത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!