

ദോഹ: 2025ലെ ഖത്തര്‍ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ബെനിന്‍ റിപ്പബ്ലിക് പ്രസിഡന്റ് പാട്രിസ് ടാലോണ്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ചയില്‍ ഉയരുകയും പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.
