

രാമന്തളി: ഉത്സവകാലത്ത് പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ സബ്‌സിഡി സാധനങ്ങള്‍ ആവശ്യത്തിന് എത്തിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നക്കടവ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

ധര്‍ണ്ണ യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജംഷീര്‍ ആലക്കാട്, പ്രശാന്ത് കോറോം, കെ കെ അഷറഫ്, വി വി ഉണ്ണികൃഷ്ണന്‍, കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുട്ടില്‍ സുധാകരന്‍, പി പി മുഹമ്മദലി, എം അബ്ദുല്‍ നസീര്‍, കെ എം കോമളവല്ലി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ സി അബ്ദുല്‍ ഖാദര്‍, പി പി നാരായണി, കെ സി മുസ്തഫ, എം മൊയ്തു, പി എം ശുഹൈബ, പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
