വേഷം മാറി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: പ്രജാക്ഷേമത്തിനായി വേഷം മാറി സഞ്ചരിക്കുന്ന രാജാക്കന്മാരുടെ കഥകള്‍ നിറയെ കുട്ടിക്കാലത്ത് വായിച്ചവര്‍ക്കിതാ വേഷം മാറി സഞ്ചരിച്ച് മര്‍ദ്ദനമേറ്റ ഒരു കേന്ദ്രമന്ത്രിയുടെ കഥകൂടി. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വേഷം മാറിയെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്കാണ് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. മന്ത്രി മന്‍സൂഖ് മാണ്ഡ്യവ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അതേ ആശുപത്രിയില്‍ തനിക്കുണ്ടായ ദുരനുഭവം മന്ത്രി വെളിപ്പെടുത്തിയത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സാധാരണ രോഗിയുടെ വേഷത്തിലായിരുന്നുവത്രെ മന്ത്രി എത്തിയത്.


ഗേറ്റില്‍വച്ച് സുരക്ഷാ ജീവനക്കാരന്‍ തന്നെ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. സ്‌ട്രെച്ചറും മറ്റു ചികിത്സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നു പറഞ്ഞ മന്ത്രി മകനു സ്‌ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസ്സുകാരിയെ കണ്ടവിവരവും പറഞ്ഞും. എന്നാല്‍ ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയതുമില്ല.

- Advertisement -
Ad image


തനിക്കുണ്ടായ അനുഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചതായി അറിയിച്ച മന്ത്രി മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മറുപടി നല്കിയത്.


ആശുപത്രിയും മെഡിക്കല്‍ സ്റ്റാഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!