വളപട്ടണം കൂട്ടായ്മ ബാച്ച്‌ലര്‍ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉംസലാല്‍ അല്‍ ഷീബ് ഫാം ഹൗസില്‍ ഫാമിലി ബാച്ച്‌ലര്‍ സംഗമം നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ വിവിധ കലാ കായിക വിനോദ പാചക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
വളപട്ടണത്തെ സാമൂഹിക പ്രവര്‍ത്തകന്‍ ബാദുഷയെ ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു.

city exchange

പ്രസിഡന്റ് വി എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി ഹാരിസ് സ്വാഗതം പറഞ്ഞു. ടി പി നൗഷാദ്, കെ പി ബി റിഷാല്‍, ഷഹബാസ് തങ്ങള്‍, യു എം പി നാസര്‍, വി കെ സിദ്ദിഖ്, കെ റഷീദ്, എ ജറീഷ്, എം എസ് സിറോഷ്, എ പി ഷമീര്‍, എം പി ഹാഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!