

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന തങ്ങളോടൊപ്പം അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലുണ്ട്. നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും സമസ്ത ഇ കെ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം. അതോടൊപ്പം ദാറുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ് കൂടിയാണ്.
