വി പി എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും

Web Desk
2 Min Read

കോഴിക്കോട്: ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിനു കീഴിലെ വി പി എസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഒന്‍പതരയ്ക്ക് വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സി ഇ ഒ എസ് കെ അബ്ദുല്ല അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

city exchange

ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എം പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ഡോ. എം കെ മുനീര്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വി പി എസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വി പി എസ് ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍.

- Advertisement -
Ad image

കൊച്ചി വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ഡേകെയര്‍ സെന്ററില്‍ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ന്യൂറോസയന്‍സ്, ലിവര്‍ കെയര്‍, ഗ്യാസ്ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്സ്, സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി, ഇ എന്‍ ടി, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സി ഇ ഒ എസ് കെ അബ്ദുല്ല പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വി പി എസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വി പി
എസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!