ജലമാണ് ജീവന്‍ ക്ലോറിനേഷന്‍ ഉദ്ഘാടനം

Web Desk
1 Min Read

ആലുവ: ജലമാണ് ജീവന്‍ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു മുതിരക്കാട്ടില്‍ പൊതുകിണര്‍ ക്ലോറിനേഷന്‍ നടത്തി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍, ആരോഗ്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റസീന നജീബ്, വാര്‍ഡ് അംഗം വി കൃഷ്ണകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രേഖ എസ് എസ്, ആശ പ്രവര്‍ത്തക സുനി ലത്തീഫ്, എ ഡി എസ് വൈസ് പ്രസിഡണ്ട് രാധ ശിവരാമന്‍, ഹരിതകര്‍മ്മ സേന അംഗം രമ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ പൂര്‍ത്തീകരിക്കും.

Share This Article
Leave a Comment
error: Content is protected !!