
ദോഹ: പൂനൂരിന്റെ പാരമ്പര്യമായ സഹവര്‍ത്തിത്വവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവര്‍ത്തകര്‍ സജീവമായി മുന്നിട്ടിറങ്ങണമെന്ന് ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സുലൈമാന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പൂനൂര്‍ നിവാസികളുടെ കൂട്ടായ്മയായ പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് (പാസ് ഖത്തര്‍) സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പാസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹവര്‍ത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരുംതലമുറകളിലേക്കും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ മുന്‍ ഭരണാധികാരിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ 17-ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അസ്ഹര്‍ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫില്‍ നന്ദിയും പറഞ്ഞു.
സി പി ഷംസീര്‍, മന്‍സിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്‌നാസ് ഉണ്ണികുളം, സുബൈര്‍ കാന്തപുരം, മുബാഷിര്‍ ചിറക്കല്‍, ജുനൈദ്, അര്‍ഷാദ് അലി, ഷഹ്‌സാദ് വി എം, നഹ്യാന്‍ അബ്ദുല്‍ ഹക്കീം, കരീം കെ പി, സവാദ് ഡോക്ടര്‍, ജംഷിദ് കോളിക്കല്‍, മുഹമ്മദ് ശിഹാബ്, നഈം, ജാസ്സിം റഹ്മാന്‍ വി ഒ ടി എന്നിവര്‍ സംസാരിച്ചു.

