സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കൊടിയത്തൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പെയിന്‍ ആന്റ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് നൗഫല്‍ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. സ്വീകരണ ചടങ്ങ് കൊടിയത്തൂര്‍ മഹല്ല് ഖാദി എം എ അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

city exchange

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കെ ഹസ്സന്‍ കുട്ടി വെസ്റ്റ് കൊടിയത്തൂര്‍, എ പി അബ്ദുല്‍ കരീം, പി പി സിദ്ധീഖ് ഹുസൈന്‍, പി പി ആലി ഹസ്സന്‍, ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ബൂട്ടിന്റെ നിര്‍മ്മാതാവും കാര്‍ട്ടൂണിസ്റ്റുമായ മുഹമ്മദ് ദിലീഫ്, ബിഗ് ബൂട്ടിന്റെ കോര്‍ഡിനേറ്റര്‍ മജീദ് പുളിക്കല്‍, ഫാത്തിമ ടീച്ചര്‍, എം അദ്‌നാന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

അബ്ദുറഹ്മാന്‍ കാവില്‍, സുബൈര്‍ എ എം, സി ടി സിദ്ധീഖ്, അമീന്‍ എം എ, അന്‍സാര്‍ അരിമ്പ്ര, എം കെ ഷാനിദ എന്നിവര്‍ പ്രസംഗി്ച്ചു. കൊടിയത്തൂര്‍ പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഇ എ നാസര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!