വിവാദങ്ങള്‍ക്കൊടുവില്‍ യോഗി ബാബുവിന്റെ ‘ദാദാ’ ഡിസംബര്‍ 9ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: എനി ടൈം മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ”ദാദാ’. ഗിന്നസ്സ് കിഷോര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 9ന് മൂന്ന് ഭാഷകളിലായി തിയേറ്റര്‍ റിലീസിന് ഒരുങ്ങി. തുടക്കം മുതലേ ഏറെ വിവാദങ്ങള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ച ചിത്രമാണിത്. തീര്‍ത്തുമൊരു ക്രൈം ത്രില്ലര്‍ ആയ ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

city exchange

യോഗി ബാബുവിന് കൂടാതെ നിതിന്‍ സത്യ, ഗായത്രി, മനോ ബാല, സിംങ്കമുത്തു, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. ആര്‍ എച്ച് അശോക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡി നാഗാര്‍ജുന്‍ എഡിറ്റിംങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കാര്‍ത്തിക് കൃഷ്ണന്‍ ഒരുക്കുന്നു. കേരളത്തിലും കര്‍ണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് സാന്‍ഹ ആര്‍ട്ട് റിലീസാണ്. വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!