മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Web Desk
0 Min Read

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് യുവ ദന്ത ഡോക്ടര്‍ മാനസ കൊല്ലപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പിലുണ്ട്.
ചങ്ങരംകുളം വളയംകുളം മനല്‍ക്കുന്ന് സ്വദേശി വിനീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കള ഭാഗത്താ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവിനൊപ്പമാണ് വിനീഷ് താമസിച്ചുവരുന്നത്. സംഭവ സമയത്ത് വിനീഷ് വീട്ടില്‍ തനിച്ചായിരുന്നു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!