
ആലുവ: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലൈന്‍ഡ് ഹോമില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണക്കോടി വിതരണവും ഓണസദ്യയും നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ജില്ലയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി കരിമുകള്‍ അമ്മക്കുഴിയില് പുതുവസ്ത്രവും ഓണസദ്യയും തിരുവോണ ദിനത്തില്‍ മൂവാറ്റുപുഴ സ്നേഹവീട്ടില്‍ ഓണ സദ്യയും പുതുവസ്ത്രവും ചുണങ്ങംവേലിയിലെ ബ്ലൈന്‍ഡ് ഹോമില്‍ പുതുവസ്ത്രവും ഓണസദ്യയും നല്കി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നാര്ഷാ നിര്‍വഹിച്ചു.

നന്മ ട്രസ്റ്റ് ചെയര്മാന് കെ.എം കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റ് നസീര്‍ സ്വാഗതവും സെക്രട്ടറി ഷംല നസീര്‍ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എ എ മാഹിന്‍ പുതു വസ്ത്രം നല്കി ഉദ്ഘാടനം ചെയ്തു. സക്കീര്‍ തങ്ങള്‍ ഓണ സന്ദേശം നല്കി.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹിളാ കുഞ്ഞുമോന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെമീര്‍ സൈതാലി, സുല്‍ഫത്ത് ഗഫൂര്‍, സജിത അബ്ബാസ്, അഷ്റഫ് ബദ്രിയ, ഗഫൂര്‍ ആലുവ, റാഫി എംഇഎസ്, ഷംല താഹ, അഡ്വ. വാഹിദ പരീത് വലിയപറമ്പില്‍, റഷീദാ സിയാദ്, ബീന, നൗഷാദ് തായിക്കാട്ടുകര, മെഹബൂബ്, അസീസ് കുട്ടനാംകുടി, അബ്ബാസ്, അഷറഫ് എംഇഎസ്, നെജുമോള്, സജിത്, ജമാല്‍ മുപ്പത്തടം, സഹകരണ ബാങ്ക് അംഗങ്ങളായ ഷെറിന, സിസു എന്നിവര്‍ പ്രസംഗിച്ചു.
അന്‍വര്‍ തായിക്കട്ടുകര, ഷാനു പട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ ഗാനമേള നടന്നു.

