
മനാമ: കെ എം സി സി ബഹ്റൈന്‍ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് 26’ ശ്രദ്ധേയമായി. പ്രവാചകന് മുഹമ്മദ് നബിയോടുള്ള വിശ്വാസികളുടെയും പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സ്നേഹത്തിന്റെയും ആദരവിന്റെയും നേര്‍സാക്ഷ്യമായി പരിപാടി മാറി.

കെ എം സി സി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. കെ എം സി സി ബഹ്റൈന്‍ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മതപണ്ഡിതന് ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.

കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന് പരപ്പന്‍പൊയില്‍ ഉസ്താദ് മുസ്തഫ ഹുദവിയെ ഉപഹാരം നല്കി ആദരിച്ചു.
കെ എം സി സി ബഹ്റൈന്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി എസ് എം അബ്ദുല്‍ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍, വേള്‍ഡ് കെ എം സി സി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, കോഴിക്കോട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ് സിനാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെ എം സി സി ബഹ്റൈന്‍ സംസ്ഥാന ഭാരവാഹികളായ എ പി ഫൈസല്‍, അഷ്റഫ് കക്കണ്ടി, സഹീര്‍ കാട്ടാമ്പള്ളി, ഫൈസല്‍ കോട്ടപ്പള്ളി, അഷ്റഫ് കാട്ടില്‍പീടിക, ഫൈസല്‍ കണ്ടീത്താഴ എന്നിവരും കോഴിക്കോട് ജില്ലാ ഭാരവാഹികളായ നസീം പേരാമ്പ്ര, ഷാഹിര്‍ ഉള്ളിയേരി, അഷ്റഫ് തോടന്നൂര്‍, മുഹമ്മദ് ഷാഫി വേളം, മുനീര്‍ ഒഞ്ചിയം എന്നിവരും വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികളും മനാമ സൂക്ക്, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രതിനിധികളും സമസ്ത ബഹ്റൈന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് കെ എസ് എസ് എഫ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
മൗലിദ് സദസ്സിന് ഉസ്താദുമാരായ അബ്ദുല്‍ റസാഖ് നദ്വി, ബഷീര്‍ ദാരിമി, നിഷാന്‍ ബാഖവി, അസ്ലം ഹുദവി, ഉമ്മര്‍ ഉസ്താദ്, ഷഹീന് ദാരിമി, അസ്കര്‍ അസ്ഹരി എന്നിവര്‍ നേതൃത്വം നല്കി
സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കിയ പരിപാടിയില്‍ വനിതാ സാന്നിധ്യവും ശ്രദ്ധേയമായി. പരിപാടിക്ക് കെ എം സി സി ബഹ്റൈന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുക്കം, മുനീര്‍ എരിഞ്ഞിക്കോത്ത്, അബ്ദുല്‍ ഖാദര്‍, മുനീര്‍ മാനിപുരം, ജാബിര്‍, മുര്‍ഷിദ് പാറന്നൂര്‍, സാബിഖ് പുല്ലാളൂര്‍, മജീദ് നരിക്കുനി, സലീം തച്ചംപൊയില്‍, ജലീല്‍ തച്ചംപൊയില്‍ എന്നിവര്‍ നേതൃത്വം നല്കി.

