സി കെ അക്ബര്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

Web Desk
1 Min Read

കല്‍പകഞ്ചേരി: ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സി കെ അക്ബര്‍ സ്മാരക അവാര്‍ഡ് ദാനം ഡി സി സി സെക്രട്ടറി ഹൈദ്രസ്സ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ സോണല്‍ ഓഫിസിര്‍ ടി പി ഷിയാസ് ക്ലാസെടുത്തു.

city exchange

എസ് എസ് ല്‍െ സി, പ്ലസ് ടു, എല്‍ എസ് സെ്, യു എസ് എസ് തുടങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. യു ഡി എഫ് ചെയര്‍മാന്‍ കെ രായിന്‍ അധ്യക്ഷത വഹിച്ചു.

ഡി സി സി അംഗം കോട്ടയില്‍ കുഞ്ഞമ്മു, മന്‍സൂര്‍ അലി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സമീറ, 19-ാം വാര്‍ഡ് അംഗം ജുമാന അമീര്‍, ഏഴാം വാര്‍ഡ് അംഗം സുഹറാബി, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ആമിന ടീച്ചര്‍, വി പി നൗഷാദ് ഖത്തര്‍, അബ്ദു തെക്കരകത്ത്, മുഹമ്മദ് പള്ളികലകത്ത്, സുബൈര്‍ എം ടി, ഇസ മാനു, ഹബീബ്, എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഡ് അംഗം ആയിശുമ്മു പറക്കുണ്ടില്‍ സ്വാഗതവും മോഹനന്‍ മണ്ഡലത്ത് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!