സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
0 Min Read

വടുതല: ജമാഅത്ത് പബ്ലിക് സ്‌കൂള്‍ വടുതലയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ധ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ 800ഓളം കുട്ടികള്‍ക്ക് നേത്രപരിശോധന നടത്തി.

city exchange

കുട്ടികളിലെ നേത്രരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ക്യാമ്പിന്റെ ഭാഗമായി നല്‍കി. നേത്രസംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ആരോഗ്യകരമായ നേത്രശീലങ്ങളും സംബന്ധിച്ച് കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കുട്ടികള്‍ക്കൊപ്പം അധ്യാപകരും സൗജന്യ നേത്രപരിശോധനാ ക്യാമ്പില്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍, ക്യാമ്പ് സംഘാടകര്‍ എന്നിവരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!