
കൊച്ചി: കേരള ഫാഷന്‍ ലീഗ് സീസണ് 12 ഇന്ന് വൈകിട്ട് 5 മണിക്ക് ഗ്രാന്റ് ഹയാത്തില്‍ അരങ്ങേറും. ഫാഷന്‍ ലീഗ് സ്ഥാപകനും സി ഇ ഒയും ഫാഷന്‍ പ്രൊഡ്യൂസറുമായ അഭില്‍ദേവ് 2014ല്‍ ആരംഭിച്ച കേരള ഫാഷന്‍ ലീഗിന്റെ പുതിയ സീസണ് കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും മികച്ച പ്രൊഡക്ഷന്‍ സെറ്റപ്പിലാണ് അവതരിപ്പിക്കുന്നത്.

എല്‍ ഒ ഇ അവതരിപ്പിക്കുന്ന കേരള ഫാഷന്‍ ലീഗ് സീസണ് 12ന്റെ പ്രായോജകര്‍ സഹ്യ ആയുര്‍വേദിക്കും അല്മിയ സോളാറുമാണ്. ലോംഗ്എവിറ്റി ബൈ ലിസ സ്കിന്‍ ക്ലിനിക്കാണ് സ്കിന്‍ പാര്‍ട്ണര്‍. രെമിന് പ്രിയങ്കയാണ് മേക്കപ്പ് പാര്‍ട്ണര്‍.

ലാക്മേ ഫാഷന്‍ വീക്ക് ഗ്രാന്റ് ഫിനാലെ ഡിസൈനര്‍ ഗീഷ ഡിസൈന്‍സ് ഡല്‍ഹിയുടെ പാറസ് ആന്റ് ശാലിനി, ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ വീക്കായ ഇന്ത്യ കോട്ട്യൂര്‍ ഫാഷന്‍ വീക്ക് ഡിസൈനര്‍മാരായ റീനു ടണ്ടന്, നിഖിത ടണ്ടന്, രമേഷ് ഡംബ്ല, ഹരി ആനന്ദ്, ലേബല്‍ എമ്മിന്റെ അനു ആന്റ് രേഷ്മ, സെലിബ്രിറ്റി ഡിസൈനര്‍ ജിഷാദ് ശംസുദ്ദീന്‍ എന്നിവരാണ് കേരള ഫാഷന്‍ ലീഗിന്റെ ഡിസൈനര്‍മാര്‍. ശാം ഖാന്, ഫഹീം രാജ, ജൂഡ് ഫെലിക്സ്, ഡാലു കൃഷ്ണദാസ് എന്നിവരാണ് ഫാഷന്‍ ഷോ ഡയറക്ടര്‍മാര്‍.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം സൂപ്പര്‍ മോഡലുകളാണ് റാംപില്‍ ഡിസൈനര്‍ വസ്ത്രങ്ങളുമായി ചുവടുവെക്കുക.
സെലിബ്രിറ്റി മോഡലുകളായി ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, മലയാള ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, ആര്‍ഷ ചാന്ദ്നി ബൈജു, പ്രാചി തെഹ്ലന്‍, ആര്‍ക്കിടെക്ടും നടിയും ബിഗ്ബോസ് താരവുമായ വേദ് ലക്ഷ്മി, ആര്യന് കാത്ത്, ഗിസല്ലെ തക്റാല്‍, ലോ ആന്റ് ഓര്‍ഡര്‍ താരം ഡോണ്‍ മിഖായേല്‍ എന്നിവര്‍ റാംപിലെത്തും.
മിഥുന് രമേഷും മീര അനിലുമാണ് അവതാരകര്‍.

