
കൊച്ചി: സമഗ്ര ശിക്ഷാ കേരളയുടെ എറണാകുളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട റഹീം പി എയ്ക്ക് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെ എ ടി എഫ്) എറണാകുളം ജില്ലാ കമ്മിറ്റി സ്നേഹാദരവ് നല്കി.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ വളയന്‍ചിറങ്ങര അധ്യക്ഷത വഹിച്ചു.

കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി സ്നേഹോപഹാരം നല്കി. വിദ്യാഭ്യാസ മേഖലയിലെ ആത്മാര്‍ഥമായ ഇടപെടലുകള്‍ക്കും അധ്യാപക സമൂഹത്തോടുള്ള സൗഹൃദപരമായ സമീപനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും റഹീം പി എ എന്നും ശ്രദ്ധേയനായ വ്യക്തിത്വമാണെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെ സമഗ്രമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും അധ്യാപക സമൂഹത്തിന്റെ ക്ഷേമത്തിനുമായി അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണെന്നും മാഹിന്‍ ബാഖവി പറഞ്ഞു.

പുതിയ ഉത്തരവാദിത്വത്തിലും തന്റെ അനുഭവസമ്പത്തും പ്രവര്‍ത്തന മികവും ഉപയോഗപ്പെടുത്തി എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് മികച്ച സംഭാവനകള്‍ നല്കാന് കഴിയട്ടെയെന്ന് കെ എ ടി എഫ് ജില്ലാ കമ്മിറ്റി ആശംസിച്ചു.
ചടങ്ങില്‍ സംസ്ഥാന കൗണ്‍സിലര്‍ നൗഷാദ് കെ എ, ജില്ലാ ട്രഷന്‍ ഷമീര്‍ പുതുപ്പാടി, കബീര്‍ പി എ, മുര്‍ഷിദ് എളയൂര്‍, അബ്ദുസ്സലാം ഇസ്ലാഹി, ത്വാഹ എ എം, ഷഹീം മുഹമ്മദലി, ബഷീര്‍ ഉപ്പുകണ്ടം, യൂനുസ് വെണ്ണല, അനസ് പൊന്നാരിമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

