ലോക കേരള സഭ നിര്‍ത്തിവെക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ബഹ്റൈന്‍ പ്രതിഭ

Web Desk
1 Min Read

മനാമ: പ്രവാസി മലയാളികളുടെ ഔദ്യോഗിക പ്രതിനിധി വേദിയായ ‘ലോക കേരള സഭ’ തുടര്‍ന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ബഹ്റൈന്‍ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി.

city exchange

പ്രവാസി സമൂഹത്തിന് സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.

2018-ല്‍ രൂപീകൃതമായ ലോക കേരള സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്്കാരിക- സാമൂഹിക- സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭാംഗങ്ങളും ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉള്‍പ്പെടുന്ന ഈ ജനാധിപത്യ വേദിയെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് പ്രതിഭ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സര്‍ക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കൂടുതല്‍ കരുത്തോടെ പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കി ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!