മലപ്പുറം എടവണ്ണ സ്വദേശി ദുബൈയില്‍ നിര്യാതനായി

Web Desk
1 Min Read

ദുബൈ: നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബൈയിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മലപ്പുറം എടവണ്ണ ഒതായി ചാത്തല്ലൂര്‍ സ്വദേശി സ്വദേശി നിര്യാതനായി. അമൃത ടിവി ജിദ്ദ റിപോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ സഹോദരന്‍ നൗഫല്‍ കാഞ്ഞീരാല എന്ന കൊച്ചു (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സൗദിയിലെത്താന്‍ നിശ്ചയിച്ച് യാത്ര പുറപ്പെടും മുമ്പായിരുന്നു മരണം.

city exchange

ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്‍മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു- ഫാത്തിമ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!