ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആറ് പുതിയ റോഡുകള്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും

Web Desk
1 Min Read

ചാലക്കുടി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇതിനോടകം അനുവദിച്ച 16 റോഡുകള്‍ക്ക് പുറമെ ആറു പുതിയ റോഡുകള്‍ കൂടി പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് ബെന്നി ബഹനാന്‍ എം പി അറിയിച്ചു. പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം, തൃശൂര്‍ ജില്ലകളിലായി 35 കിലോമീറ്റര്‍ റോഡ് 27 കോടി രൂപ ചിലവഴിച്ചാണ് വികസിപ്പിക്കുക.

city exchange

വടവ്‌കോട് ബ്ലോക്കില്‍ പെട്ട മഴുവന്നൂര്‍ ഇലഞ്ഞിക്കപള്ളി മംഗലത്ത് നട എല്‍ പി സ്‌കൂള്‍ റോഡ്, കോട്ടൂര്‍ പൂതൃക്ക വണ്ടിപ്പേട്ട റോഡ്, വാഴക്കുളം ബ്ലോക്കില്‍ പെട്ട തേവക്കല്‍ കുഞ്ചാട്ടുകര ശാന്തിഗിരി വാഴക്കുളം റോഡ്, കൊടകര ബ്ലോക്കില്‍ പെട്ട നന്ദിപുലം നിലംപതി മറ്റുമല വരന്തരപ്പള്ളി റോഡ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്കില്‍ പെട്ട കുറുപ്പംപടി പട്ടേപ്പാടം കാവുംപടി റോഡ്, കൊമ്പന്‍ ബസാര്‍ പേക്കോട് റോഡ് എന്നിവയാണ് വികസിപ്പിക്കുക.

പുതിയതായി അനുവദിച്ച മേല്‍പ്പറഞ്ഞ റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. കരാര്‍ തിയ്യതി മുതല്‍ 12 മാസമാണ് നിര്‍മ്മാണ കാലാവധി. നിര്‍മ്മാണം പൂര്‍ത്തിയായ തിയ്യതി മുതല്‍ 5 വര്‍ഷം റോഡ് പരിപാലിക്കുന്നതിനുള്ള ബാധ്യതയും കരാറുകാരന്‍ നിര്‍വഹിക്കണം.

- Advertisement -
Ad image

പുതിയതായി അനുവദിക്കപ്പെട്ട ആറു റോഡുകള്‍ ഒഴികെയുള്ള 16 റോഡുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!