ആവേശമായി ജി ടെക്- ജി സൂം കലോത്സവം

Web Desk
1 Min Read

തിരൂര്‍: ആട്ടവും പാട്ടുമായി ഒരു പകല്‍ നീണ്ട ജി ടെക് വിദ്യാര്‍ഥികളുടെ കലയുടെ ഉത്സവം ജി സൂം- സീസണ്‍ 8 സമാപിച്ചു. തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത സിനിമാ താരം നൂറിന്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഈ വേദിയിലേക്ക് വരും മുന്‍പേ മനസില്‍ ഒരു പിക്ച്ചര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്ക്കും മേലെയാണ് ജി സൂമെന്ന് നൂറിന്‍ ഷെറീഫ് അഭിപ്രായപ്പെട്ടു.

city exchange

ജി ടെക് സി എം ഡി മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരച്ച കലാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കൊല്ലം ജില്ല ഒരു ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹരായി. രണ്ടും മൂന്നും സ്ഥാനം തൃശൂരും കോഴിക്കോടും നേടി. സോളോ ഗാനം ജി ടെക് പാമ്പാടി സെന്ററിലെ അപര്‍ണ്ണ ബാലചന്ദ്രന്‍, സോളോ നൃത്തം ഫറോക്ക് സെന്ററിലെ സി ടി അശ്വന്‍, ഗ്രൂപ്പ് നൃത്തം തൃശൂര്‍ റൗണ്ട് സെന്ററിലെ കെ ഡി ഹരിനന്ദ് ആന്റ് ടീം എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. യുവാക്കളുടെ ആവേശമായ ഗായകന്‍ പാലാ പള്ളി ഫെയിം അതുല്‍ നറുകരയുടെ സാന്നിധ്യം സദസ് നിറഞ്ഞ് ആസ്വദിച്ചു. അതുല്‍ പാലാ പള്ളി പാടിയപ്പോള്‍ കാണികളും അതേറ്റ് പാടി.

ജി ടെക് എ ജി എം തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിക്, മാനേജര്‍ എ പി മുര്‍ഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!