അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള: ടി ആര്‍ രാധാകൃഷ്ണന്‍ ചെയര്‍മാന്‍

Web Desk
1 Min Read

കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ (എ പി കെ) ചെയര്‍മാനായി ടി ആര്‍ രാധാകൃഷ്ണനും വൈസ് ചെയര്‍മാനായി ഫിലിപ്പ് സി ജേക്കബും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

city exchange

ചാര്‍ട്ടേര്‍ഡ്് അക്കൗണ്ടന്റും ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടറും സി എഫ് ഒയുമാണ് രാധാകൃഷ്ണന്‍. ആസ്പിന്‍വാളിന്റെ 4 സബ്‌സിഡിയറി കമ്പനികളുടെ ഡയറക്ടറുമാണ്. ഉപാസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും ടാക്‌സേഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് സി ജേക്കബ് വേളിമലൈ റബര്‍ കമ്പനി ലിമിറ്റഡ് ഡയറക്ടറാണ്. കുര്യന്‍ എബ്രഹാം പ്രൈവറ്റ് ലിമിറ്റഡ്, കാനം ലാറ്റക്‌സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായും ബന്ധപ്പെട്ടും പ്രവര്‍ത്തിച്ച് വരുന്നു.

Share This Article
Leave a Comment
error: Content is protected !!