
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ (കെ സി ഇ സി) നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ സി ഇ സി അംഗങ്ങളായ ദേവാലയങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച്കൊണ്ട് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി.

കെ സി ഇ സി പ്രസിഡന്റ് റവ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്കോപ്പാ, ജനറല്‍ സെക്രട്ടറി റിച്ചി കളത്തൂരേത്ത്, ട്രഷറര്‍ ഏബ്രഹാം തോമസ്, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കിയ ക്യാമ്പിന്റെ കണ്‍വീനറായി റവ. അനീഷ് സാമുവേല്‍ ജോണും കോടിനേറ്ററായി സുനില്‍ കുമാര്‍ ഡി കെയും പ്രവര്‍ത്തിച്ചു.
