
ദോഹ: ഇന്‍കാസ് ഖത്തര്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹമദ് മെഡിക്കല്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ് നടക്കുക. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഇന്‍കാസ് ഖത്തര്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക് 66797671, 66825674 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു.
