
പ്രിറ്റോറിയ: മനുഷ്യാവകാശ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആഗോള നയങ്ങളില്‍ കേന്ദ്രസ്ഥാനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പുരോഗതിക്കും പരിഷ്കരണത്തിനുമായി നടത്തിയ ഇടപെടലുകള്‍ എന്നിവ പരിഗണിച്ച് ഖത്തര്‍ ഫൗണ്ടേഷന്, എജുക്കേഷന്‍ എബവ് ഓള് ഫൗണ്ടേഷന് എന്നിവയുടെ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്ത് നാസറിന് ജോഹന്നസ്ബര്‍ഗ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്കി.

ശൈഖ മോസയുടെ ആഗോള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ക്കും സാമൂഹിക പരിഷ്കരണത്തിനും നല്കിയ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണ് സര്‍വകലാശാല ബഹുമതി നല്‍കിയത്.

ശൈഖ മോസയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലെ ഖത്തര്‍ അംബാസഡര്‍ മുബാറക് ബിന്‍ നാസര്‍ അല്‍ ഖലീഫ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
