ഹോപ്പ് തുണയായി; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം സ്വദേശി നാട്ടിലെത്തി

Web Desk
1 Min Read

ബഹ്റൈന്‍: വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബഹ്റൈനില്‍ തുടരേണ്ടിവന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അനില്‍ കുമാര്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി. ബഹ്റൈനില്‍ വിവിധ നിയമക്കുരുക്കുകളില്‍പ്പെട്ടതിനാല്‍ നാട്ടിലേക്കുള്ള യാത്ര സാധ്യമായിരുന്നില്ല.

city exchange

ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. അനില്‍ കുമാറിന്റെ അവസ്ഥ മനസ്സിലാക്കിയ ഹോപ്പ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏറ്റെടുക്കുകയായിരുന്നു.

വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സിനാവശ്യമായ പിഴത്തുക ഹോപ്പ് അടയ്ക്കുകയും എംബസിയുടെ സഹായത്തോടെ യാത്രാ വിലക്കുകള്‍ നീക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ആവശ്യമായ മരുന്നുകളും ഹോപ്പ് പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കി.

നാട്ടിലേക്കുള്ള യാത്രയ്ക്കാവശ്യമായ വിമാന ടിക്കറ്റ് ജോണ്‍സ് എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ലഭ്യമാക്കി. തുടര്‍ന്ന് ഹോപ്പ് പ്രവര്‍ത്തകര്‍ അനില്‍ കുമാറിനെ നാട്ടിലേക്ക് യാത്രയാക്കി. ഹോപ്പ് പ്രവര്‍ത്തകരായ ഷാജി മൂതല്‍, സാബു ചിറമേല്‍, ഫൈസല്‍ പട്ടാണ്ടി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!