

ദോഹ: ഇന്ത്യന്‍ റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തറിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.


ഖത്തര്‍ 2024-ലെ വെബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ മന്ത്രി ഖത്തറിന്റെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ- ഖത്തര്‍ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് മഅഭിപ്രായങ്ങള്‍ കൈമാറുകയും ചര്‍ച്ച നടത്തുകയും ചെയ്തു.


ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തിയും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്‍മാനും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമായ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തി.

ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ യോഗത്തില്‍ മന്ത്രി വൈഷ്ണവ് ഇന്ത്യന്‍ വ്യവസായികളുമായും സംവദിച്ചു. വെബ് ഉച്ചകോടിയില്‍ മന്ത്രി വൈഷ്ണ സംസാരിക്കുകയും സാങ്കേതിക വിദ്യയുടെ നൂതനമായ ഉപയോഗത്തിലൂടെ പിന്തുണയ്ക്കുന്ന ഭൗതികവും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലെയും വളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും ദ്രുതഗതിയിലുള്ള പരിവര്‍ത്തനം എങ്ങനെ കൊണ്ടുവരുന്നുവെന്ന് പങ്കുവെക്കുകയും ചെയ്തു.
എംബസിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളും സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്വീകരണത്തില്‍ മന്ത്രി വൈഷ്ണവ് സംസാരിച്ചു. മന്ത്രി വൈഷ്ണവിന്റെ ഖത്തറിലെ ആദ്യ സന്ദര്‍ശനമാണിത്.

