സെഡ് ടോക്‌സ് സീരീസ് 5 നവംബര്‍ 6-ന്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ് ടോക്‌സ് സീരീസ് 5-ന്റെ ഭാഗമായി നടക്കുന്ന ‘ട്യൂണും ടേക്കും’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നടന്നു. നവംബര്‍ 6നാണ് പരിപാടി അരങ്ങേറുന്നത്.

city exchange

പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗറും പ്രമുഖ സംവിധായകന്‍ കമലും ഒരുമിക്കുന്നതാണ് ഇത്തവണത്തെ സെഡ് ടോക്‌സിന്റെ പ്രധാന ആകര്‍ഷണം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച വിദ്യാസാഗര്‍- കമല്‍ കൂട്ടുകെട്ട് ആദ്യമായി ഈ രീതിയില്‍ വേദിയില്‍ ഒരുമിച്ചെത്തുന്ന പരിപാടിയില്‍ സിനിമയും സംഗീതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്ന പ്രത്യേക അഭിമുഖവും ചര്‍ച്ചയും അരങ്ങേറും.

ഫോക്ക് ഖത്തര്‍ പ്രസിഡന്റ് കെ കെ ഉസ്മാനും സീനിയര്‍ കമ്മ്യൂണിറ്റി ലീഡര്‍ നാരായണനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.

റേഡിയോ മലയാളം പ്രോഗ്രാം ഹെഡ് രതീഷ് അവതാരകനായ ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റും സെഡ് മീഡിയ ഡയറക്ടറുമായ ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി സി അഡൈ്വസറി ചെയര്‍മാന്‍ പി എന്‍ ബാബുരാജ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഇസെഡ് മീഡിയ ഡയറക്ടര്‍ ഫെമിന ഹക്കീം, മന്‍സൂര്‍ മൊയ്തീന്‍, ക്യു എഫ് എം റേഡിയോ സി ഇ ഒ അന്‍വര്‍ ഹുസൈന്‍, അന്‍വര്‍ കരിപ്പാങ്കുളം, ഇന്‍കാസ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍, മുഹമ്മദ് ഷാനവാസ്, എന്‍ജിനിയേഴ്‌സ് ഫോറം പ്രസിഡന്റ് ആഷിക് അഹമ്മദ്, മീഡിയ പെന്‍ ബിനു, വര്‍ഗീസ് വര്‍ഗീസ്, താജുദ്ധീന്‍ തുടങ്ങിയവരും വിവിധ സാംസ്‌കാരിക- സാമൂഹിക സംഘടനാ പ്രതിനിധികളും ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

സിനിമയുടെയും സംഗീതത്തിന്റെയും പിന്നാമ്പുറ അനുഭവങ്ങളും സൗഹൃദങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്ന വ്യത്യസ്തമായ ഒരു സായാഹ്നമായിരിക്കും ‘ട്യൂണും ടേക്കും’.

Share This Article
Leave a Comment
error: Content is protected !!