
മനാമ: ബഹ്റൈനിലെ ഇന്ത്യയുടെ നിയുക്ത അംബാസഡര്‍ ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ദൗത്യത്തിന്റെ ഭാഗമായി നിയമനവുമായി ബന്ധപ്പെട്ട അധികാരപത്രം സ്വീകരിക്കുന്നതിനായാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.

ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ഇനി ചുമതലയേല്‍ക്കും.
