ഡോം ഖത്തര്‍ സോഷ്യല്‍ അവയര്‍നെസ് മ്യൂസിക് വീഡിയോ ‘ഉയിര്‍പ്പാട്’ ടീസര്‍ പുറത്തിറക്കി

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഖത്തര്‍ ഒരുക്കുന്ന സോഷ്യല്‍ അവയര്‍നെസ് മ്യൂസിക് വീഡിയോ ‘ഉയിര്‍പ്പാട്’-ന്റെ ടീസര്‍ പുറത്തിറക്കി. ഡോം ഖത്തര്‍ സംഘടിപ്പിച്ച മല്‍ഹാര്‍ സീസണ്‍ 3 വേദിയില്‍ പിന്നണി ഗായകരായ അഖ്ബര്‍ ഖാനും അനുശ്രീയും മുഖ്യാതിഥികളായ ചടങ്ങിലാണ് ടീസര്‍ ലോഞ്ച് ചെയ്തത്.

city exchange

സംഗീതവും ദൃശ്യഭാഷയും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ചാണ് ‘ഉയിര്‍പ്പാട്’ ഒരുക്കിയിരിക്കുന്നത്. ഫര്‍ഹാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയില്‍ പിന്നണി ഗായകന്‍ സിയാഉല്‍ ഹഖ് ഗാനം ആലപിച്ചിരിക്കുന്നു. ഷഹീബ് ഷെബിയാണ് സംഗീതം ഒരുക്കിയത്. ഷംല ജഹ്ഫര്‍ ഗാനരചനയും ഫൈസല്‍ അരിക്കാട്ടയില്‍ സ്‌ക്രിപ്റ്റും പ്രോജക്ട് ഡിസൈനും നിര്‍വഹിച്ചു. കിരണ്‍ എഡിറ്റിംഗും നവാബ് ഛായാഗ്രഹണവും നിര്‍വഹിച്ചു.

ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനില്‍ക്കുന്ന ആന്റി-ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന മ്യൂസിക് വീഡിയോ വണ്‍ ടു വണ്‍ ചാനലിലൂടെ ഉടന്‍ പ്രേക്ഷകരിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളം നടപ്പാക്കിവരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം നാട്ടിലും പ്രവാസി സമൂഹത്തിനിടയിലും കലയിലൂടെ ലഹരിക്കെതിരായ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോം ഖത്തര്‍ ‘ഉയിര്‍പ്പാട്’ ഒരുക്കുന്നത്.

- Advertisement -
Ad image

ലഹരിയുടെ ഇരുട്ടില്‍ നിന്ന് തിരിച്ചറിവിലേക്കും ജീവിതത്തിന്റെ വെളിച്ചത്തിലേക്കുമുള്ള യാത്രയെ അടയാളപ്പെടുത്തുന്ന ‘ഉയിര്‍പ്പാട്’ സംഗീതത്തിനപ്പുറം ലഹരിക്കെതിരായ ബോധവത്ക്കരണത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള ഒരു സൃഷ്ടിപരമായ ഇടപെടലാണ്. ലഹരിക്കെതിരായ അവബോധം വളര്‍ത്തുന്നതിനും ജീവിതത്തോടുള്ള പ്രതീക്ഷയും പോസിറ്റീവ് ചിന്തയും ശക്തിപ്പെടുത്തുന്നതിനുമാണ് മ്യൂസിക് വീഡിയോ ലക്ഷ്യമിടുന്നത്.

ടീസര്‍ ലോഞ്ച് ചടങ്ങില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, ട്രഷറര്‍ സൗമ്യ പ്രദീപ്, ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് തിരുത്തിയാട്, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഷംല ജാഫര്‍, ഐ സി സി, ഐ എസ് സി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!