മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ആസിഫ് എം കരീമിന് ഐ എം എഫ് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ആസിഫ് എം കരീമിന് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ (ഐ എം എഫ്) യാത്രയയപ്പ് നല്‍കി.

city exchange

ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി, എക്സിക്യൂട്ടീവ് അംഗം ആര്‍ ജെ നിസ, മുഷ്താക്ക് അലവി, അബ്ബാസ് മുഹമ്മദ്, ഐ എം എഫ് സൗഹൃദ അംഗങ്ങളായ ഡോ. അമാനുള്ള വടക്കാങ്ങര, നൗഷാദ് അതിരുമട, പി വി എ നാസര്‍, റഫീഖ്, ഗള്‍ഫ് മാധ്യമം റീജണല്‍ മാനേജര്‍ ഹാരിസ് വള്ളിയില്‍, ഗള്‍ഫ് മാധ്യമം ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ജാബിര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ആസിഫ് എം കരീം മറുപടി പ്രസംഗം നടത്തി.

കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഐ എം എഫ് അംഗങ്ങള്‍ ചേര്‍ന്ന് ആസിഫ് എം കരീമിന് സ്‌നേഹോപഹാരം നല്‍കി. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍ ജെ രതീഷ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!