ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി; വിദ്യാരംഭം 21ന്

Web Desk
1 Min Read

മനാമ: കാനൂ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ (ജി എസ് എസ്) നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജി എസ് എസ് കുടുംബാംഗവും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മിഥുന്‍ മോഹന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

city exchange

സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് ട്രഷര്‍ ശിവജി ശിവദാസന്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് അജിത്ത് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ഭക്തി ഗാനസുധയും സൊസൈറ്റി കുടുംബാംഗമായ കുമാരി ആരാധ്യ സതീഷ് അവതരിപ്പിച്ച ഭരതനാട്യവും ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

സൊസൈറ്റിയില്‍ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഭക്തിഗാനസുധയും വിവിധ കലാപരിപാടികളും അരങ്ങേറും.

- Advertisement -
Ad image

കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ച്ചയായി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 18 ഞായറാഴ്ച വൈകിട്ട് പൂജവെപ്പും ഒക്ടോബര്‍ 21 ബുധനാഴ്ച്ച രാവിലെ വിദ്യാരംഭവും ഉണ്ടായിരിക്കും.
വിദ്യാരംഭ ചടങ്ങില്‍ പ്രമുഖ വ്യവസായിയും ബി കെ ജി ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ ജി ബാബുരാജന്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കും.

ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ബിനുമോന്‍ ചുങ്കപ്പാറ, മെമ്പര്‍ഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പന്‍, ട്രഷറര്‍ അജികുമാര്‍, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി രജീഷ് പട്ടാഴി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 34347514 എന്ന നമ്പറില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!