

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നാട്ടുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ദര്‍വാസ റിസോര്‍ട്ടിലേക്ക് സ്‌നേഹ യാത്ര നടത്തുമെന്ന് ഈദ് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും എബസ്സില്‍ പുറപ്പെട്ടു രാത്രി 11 മണിവരെ വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയാവുന്ന രീതിയിലുള്ള പ്രോഗ്രാമുകളും ഉണ്ടാവും.

വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റിയുടെ പരിധിയിലുള്ള മഹല്ലുകളെയും സബ് കമ്മിറ്റികളെയും പരിചയപെടുത്തുന്ന ആര്‍ട്ട് ഗാലറി പരിപാടിയുടെ ആകര്‍ഷണീയമായ വേദി ആയി മാറും.
രുചിപ്പെരുമയുടെ വില്ല്യാപ്പള്ളി തട്ടുകട മറ്റൊരു ആകര്‍ഷണീയമായ ഇനമാണ്.
മുസ്‌ലിം ജമാഅത്ത് ദീര്‍ഘകാല വൈസ് പ്രസിഡന്റായിരുന്ന ഹാഷിം പി കെ നാല് പതിറ്റാണ്ട് ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന യാത്രയയപ്പ് സദസും നടക്കും.

