തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യ ധ്വംസനവും: ബഹ്റൈന്‍ പ്രതിഭ ചര്‍ച്ച സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ചര്‍ച്ച സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ. തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യ ധ്വംസനവും എന്ന വിഷയത്തെ അധികരിച്ചാണ് പ്രതിഭ സെന്ററില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ബിനു മണ്ണില്‍, രജിത ടി കെ, സജി മാര്‍ക്കോസ്, പ്രദീപ് പുറവങ്കര എന്നിവരാണ് ചര്‍ച്ച നയിച്ചത്. എന്‍ വി ലിവിന്‍ കുമാര്‍ മോഡറേറ്ററായിരുന്നു.

city exchange

ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ ഒരു തെരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു രാജ്യം എന്ന നിലയിലാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത് എന്നും എന്നാല്‍ ഇന്ന് ആ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടുന്ന ഭരണഘടനാ സ്ഥാപനമായ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടു എന്ന ആരോപണത്തിന് വിധേയമായിരിക്കുന്നത്.

പതിമൂന്ന് കോടിയിലധികം വോട്ടര്‍മാരുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടി മാറ്റപ്പെട്ടിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷപാതിത്വപരമായി പ്രവര്‍ത്തിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമര രംഗത്തുള്ളത്. പുതിയ തലമുറയിലെ കുട്ടികള്‍ പൗരന്റെ അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്യുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ് എന്നും ജനാധിപത്യം സംരക്ഷിക്കേണ്ടവര്‍ ജനാധിപത്യത്തിന്റെ അന്തകരാകരുത് എന്നും ചര്‍ച്ചയില്‍ പങ്കെടുത്തുവര്‍ അഭിപ്രായപ്പെട്ടു.

സതീഷ് കെ എം സ്വാഗതം പറഞ്ഞ പരിപാടിയില്‍ സുബൈര്‍ കണ്ണൂര്‍, പി ശ്രീജിത്ത്, വി കെ സുലേഷ്, കെ വി മഹേഷ്, ഇ എ സലിം, സുനില്‍ദാസ്, നയന്‍ താര, ഫൈസല്‍ എഫ് എം, കാസിം നന്തി, അനീഷ് നിര്‍മ്മലന്‍, എന്‍ കെ വീരമണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!