ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ കുടുംബസംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. അല്‍ റയ്യാന്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

city exchange

ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിംഗ് ഹെഡ് ഉസ്മാന്‍ സ്വാഗതം ആശംസിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് എ വി സക്കീര്‍, ജനറല്‍ സെക്രട്ടറി നിഖില്‍ നാസര്‍, ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് നൂറുല്‍ ഹഖ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

ചാപ്റ്റര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്‌പോര്‍ട്‌സ് വിംഗ് ഹെഡ് ഷമീര്‍ കാളാച്ചാല്‍, ഡിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപിനും പത്‌നി സൗമ്യയ്ക്കും പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

അംഗത്വ ക്യാമ്പെയ്ന്‍ ടീം അംഗങ്ങളായ സുഭാഷും ഇബ്രാഹിം മണിയും ചേര്‍ന്ന് പുതിയ അംഗത്തിന് അംഗത്വ കാര്‍ഡ് കൈമാറി കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചു.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീഷ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിമുകള്‍, ഗാനാലാപനങ്ങള്‍, പാട്ടുമത്സരം എന്നിവ സംഘടിപ്പിച്ചു. അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ പങ്കിട്ടതും സൗഹൃദ സംഭാഷണങ്ങളും സംഗമത്തിന് മാറ്റുകൂട്ടി.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നജുവ അബൂബക്കര്‍ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!