ഖത്തറില്‍ ആഴ്ചാവസാനത്തോടെ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും

Web Desk
0 Min Read

ദോഹ: വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച അവസാനത്തോടെ ഖത്തറില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

പകല്‍ സമയങ്ങളില്‍ മിതമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. അതേസമയം, രാത്രിയിലും പുലര്‍ച്ചെയിലും താരതമ്യേന തണുപ്പ് അനുഭവപ്പെടും.

രാജ്യത്ത് പരമാവധി താപനില 25 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരും ദിവസങ്ങളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് കാലാവസ്ഥയെ സ്വാധീനിക്കും. ഇതിന്റെ ഫലമായി ആഴ്ചാവസാനത്തോടെ കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!