
മനാമ: പത്തനംതിട്ട ജില്ലാ രൂപീകരണം കഴിഞ്ഞിട്ട് നാല്പത്തിനാല് വര്‍ഷം കഴിഞ്ഞു എങ്കിലും കാലഘട്ടത്തിന്റെ ആവശ്യത്തില്‍ ഉള്ള വികസന കാര്യത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്ന് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റി ഇന്ത്യന്‍ ക്ലബ്ബില്‍ നടത്തിയ സ്‌നേഹപൂര്‍വ്വം പത്തനംതിട്ട എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആറന്മുള എം എല്‍ എ അഡ്വ. അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു. ജില്ലയില്‍ മുന്‍പ് എങ്ങുമില്ലാത്ത രീതിയിലുള്ള ഐക്യം മൂലം പത്തനംതിട്ട ജില്ലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും ഐക്യ ജനാധിപത്യ മുന്നണിക്കും ശക്തമായ തിരിച്ചു വരവ് നടത്താന്‍ സാധിച്ചു എന്നും പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായ വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും ഉദ്ഘാടന പ്രസംഗത്തില്‍ പത്തനംതിട്ട ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അഭിപ്രായപെട്ടു.

ഏറ്റവും കൂടുതല്‍ തീര്‍ഥാടന ടൂറിസത്തിന് സാധ്യത ഉള്ള പത്തനംതിട്ട ജില്ലയില്‍ പുറത്ത് നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിലവില്‍ ഉള്ള സാഹചര്യത്തില്‍ നമുക്ക് നടത്തി കൊടുക്കാന്‍ സാധിക്കുന്നില്ല. ടുറിസം മേഖലയില്‍ പ്രവാസികള്‍ പണം മുടക്കിയാല്‍ അവര്‍ക്ക് വരുമാനത്തിനും നാടിന്റെ വികസനത്തിനും പ്രവാസികള്‍ക്ക് പങ്കാളികള്‍ ആകുവാന്‍ സാധിക്കും. ശബരിമലയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. അത് പോലെ തന്നെ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍, മാരാമണ്‍ കണ്‍വന്‍ഷന്‍, പരുമല പള്ളി, മഞ്ഞനിക്കര പള്ളി തുടങ്ങി നിരവധി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ലക്ഷക്കണക്കിന് ആളുകളും ഗെവി, കോന്നി ഇക്കോടുറിസം, ആനക്കുട് തുടങ്ങി നിരവധി സ്ഥലങ്ങള്‍ കാണുവാന്‍ എത്തുന്ന ആളുകള്‍ക്ക് വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ നമുക്ക് സാധിക്കണം എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒ ഐ സി സി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ആമുഖപ്രഭാഷണം നടത്തി. ഒ ഐ സി സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ടി തോമസ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ശോഭ സജി നന്ദിയും അറിയിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ജീസണ്‍ ജോര്‍ജ്, ജേക്കബ് തേക്ക്‌തോട്, ട്രഷറര്‍ ലത്തീഫ് ആയംചേരി, റോബി ജോര്‍ജ്, മിനി റോയ്, കണ്‍വീനര്‍മാരായ എ പി മാത്യു, കോശി ഐപ്പ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
പ്രമുഖ വ്യവസായികളും പത്തനംതിട്ട ജില്ലക്കാരുമായ ജോണ്‍സണ്‍ കല്ലുവിളയില്‍, എബ്രഹാം തോമസ് എന്നിവരെ ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പത്തനംതിട്ട ജില്ലക്കാരായ മാസ്റ്റര്‍ ആദിശ് മുഹമ്മദ് സയ്യിദ്, അഷിന്‍ വിനു ജേക്കബ്, മിസ് അബിയ മേഴ്സി ഷാജി എന്നിവരെ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വിനോദ് ഡാനിയേല്‍ പരിപാടി നിയന്ത്രിച്ചു. ജില്ലാ ട്രഷറര്‍ സിജി തോമസ്, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ സിബി അടൂര്‍, ബിനു മാമ്മന്‍, സിജു ചെറിയാന്‍, ബ്രയിറ്റ് രാജന്‍, അനിയന്‍കുഞ്ഞ് തോമസ്സ്, സജി മത്തായി, എബ്രഹാം ജോര്‍ജ്, എബിന്‍ ജോണ്‍, അജി പി ജോയ്, ജോര്‍ജ് യോഹന്നാന്‍, നോബിള്‍, നിഷ സിജു, സതീഷ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

