
ദോഹ: യൂത്ത് ഫോറം ഖത്തര്‍, നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പരിസമാപ്തി.

നസീം ഹെല്‍ത്ത് കെയറിന്റെ സി-റിംഗ് റോഡ്, അല്‍ ഖോര്‍ ബ്രാഞ്ചുകളിലായി നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ നിരവധി പേരാണ് പങ്കെടുത്തത്. ഇരു ക്യാമ്പുകളുടെയും ഔദ്യോഗിക ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് എം ഐ അസ്ലം തൗഫീഖ് നിര്‍വഹിച്ചു.

നസീം ഹെല്‍ത്ത് കെയര്‍ സീനിയര്‍ അസോസിയേറ്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി അഷ്റഫ്, യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ബിന്‍ഷാദ് പുനത്തില്‍, റഷാദ് മുബാറക് അമാനുല്ല, യൂത്ത് ഫോറം സ്‌പോര്‍ട്‌സ് ആന്‍ഡ് ഹെല്‍ത്ത് കണ്‍വീനര്‍ മുഹമ്മദ് ശാകിര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഹെല്‍ത്തി മൈന്റ്‌സ്, ആക്ടീവ് ലൈഫ്, ഇന്‍സ്‌പെയറിംഗ് യൂത്ത് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പയിനില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പുറമേ ആരോഗ്യ ബോധവത്ക്കരണ സെഷനുകള്‍, ഹാഫ് മില്യണ്‍ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളില്‍ ആരോഗ്യബോധം വളര്‍ത്തുക, മാനസിക- ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമ്പുകള്‍ക്ക് വി കെ ഷനാസ്, മുഅമിന്‍ ഫാറൂഖ്, മുഹമ്മദ് ഷാദ്, അനസ് കോഴിശ്ശേരി, അസ്ജദ് അലി, ജിഷിന്‍ അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

