നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമം; ‘ലീഗ് ഹമീദ്’ നാട്ടിലേക്ക് മടങ്ങുന്നു

Web Desk
1 Min Read

ദോഹ: നാല് പതിറ്റാണ്ടോളം നീണ്ട ഖത്തര്‍ പ്രവാസജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി നേതാവ് ഹമീദ് വൈകിലിശ്ശേരിക്ക് കോഴിക്കോട് ജില്ലാ കെ എം സി സി കമ്മിറ്റി യാത്രയയപ്പ് നല്‍കി.

city exchange

ചെറുപ്പകാലത്ത് തന്നെ എം എസ് എഫ് പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ഹമീദ്. വിദ്യാര്‍ഥി രാഷ്ട്രീയത്തോടുള്ള ആവേശംകൊണ്ട് എം എസ് എഫിന് ശക്തമായ വേരോട്ടമുള്ള സ്‌കൂളില്‍ പഠിക്കണമെന്ന ആഗ്രഹവുമായി കിലോമീറ്ററുകള്‍ അകലെയുള്ള വടകര എം യു എം ഹൈസ്‌കൂളില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ ലീഗ് താത്പര്യത്തിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്.

ആത്മാര്‍ഥതയും സമര്‍പ്പണബോധവും സംഘടനാ പ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. പ്രകടനപരതകള്‍ക്കപ്പുറം നിശ്ശബ്ദമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രസ്ഥാനത്തെ ചേര്‍ത്തുപിടിക്കുന്ന ശൈലിയാണ് ഹമീദിന്റേത്.

മുസ്ലിം ലീഗ് രാഷ്ട്രീയത്തെ ഹൃദയത്തില്‍ മാത്രമല്ല, പേരിനൊപ്പവും ചേര്‍ത്തുപിടിച്ച അദ്ദേഹം സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായത്. പാര്‍ട്ടിയോടും പ്രസ്ഥാനത്തോടുമുള്ള ആത്മാര്‍ഥമായ സേവനവും സമര്‍പ്പിത പ്രവര്‍ത്തനങ്ങളുമാണ് പേരിനൊപ്പം ‘ലീഗ്’ എന്ന വിശേഷണം കൂടി ചേര്‍ത്ത് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം ‘ലീഗ് ഹമീദ്’ എന്ന് വിളിക്കാന്‍ കാരണമായത്.

- Advertisement -
Ad image

സിറാജ് മാത്തോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ അതീഖ് റഹ്മാന്‍, അജ്മല്‍ തെങ്ങലക്കണ്ടി, നബീല്‍ നന്തി, നവാസ് കോട്ടക്കല്‍, റൂബിനാസ് കൊട്ടേടത്ത്, ഷബീര്‍ മേമുണ്ട, ഫിര്‍ദൗസ് മണിയൂര്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് വൈകിലിശ്ശേരി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!