ശ്രദ്ധേയമായി വി പി എസ് ലേക്ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്‌സ്’ വാക്കത്തോണ്‍

Web Desk
3 Min Read

കൊച്ചി: ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ സംഘടിപ്പിച്ച ബ്ലൂ സ്റ്റെപ്‌സ് വാക്കത്തോണ്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. കുട്ടികള്‍ ഉള്‍പ്പെട പ്രായഭേദമന്യേ ആയിരത്തോളം ആളുകള്‍ അണിനിരന്ന വാക്കത്തോണ്‍ നടന്‍ കൈലാഷ്, മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഇ ഒ അഭിഷേക് പൊഡുരി, സി ഇ ഒ ജയേഷ് വി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

city exchange

ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണെന്ന് കൈലാഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വി പി എസ് ലേക്ഷോര്‍ സംഘടിപ്പിച്ച വാക്കത്തോണിലൂടെ ഡയബറ്റീസ് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമേഹ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഏറെ അനിവാര്യമായ ഘട്ടമാണിതെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ പറഞ്ഞു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. പ്രമേഹ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു. വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഇ ഒ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പാതയാണ് വാക്കത്തോണിലൂടെ വി പി എസ് ലേക്ഷോര്‍ തുറന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം നിശബ്ദമായി മനുഷ്യരുടെ ആരോഗ്യത്തെ സങ്കീര്‍ണമാക്കുകയാണ്. ഇന്ത്യ ലോകത്തിലെ ഡയബറ്റീസ് തലസ്ഥാനമായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാന്‍ ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും കൃത്യമായ ഇടവേളകളിലെ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയും പ്രമേഹത്തെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങളാണെന്ന് വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ എന്‍ഡോക്രിനോളജി വിഭാഗം മേധാവി ഡോ. വിവേക് മാത്യു പറഞ്ഞു. ലോകത്തിലെ 51 കോടി ജനങ്ങള്‍ പ്രമേഹബാധിതരാണെന്ന് ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ് അനിത നമ്പ്യാര്‍ പറഞ്ഞു. ഭക്ഷണ ക്രമീകരണം, വ്യായാമം, ആവശ്യത്തിനുള്ള ഉറക്കം, കൃത്യമായ മരുന്ന് തുടങ്ങിയവയിലുടെ നിയന്ത്രിക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വി പി എസ് ലേക്ഷോര്‍ സി ഇ ഒ ജയേഷ് വി നായര്‍ സ്വാഗതവും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ. മറിയ വര്‍ഗീസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോണ്‍ പനങ്ങാട്, കുമ്പളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ വി പി എസ് ലേക്ഷോറില്‍ സമാപിച്ചു. സുംബ ഡാന്‍സ് ഉള്‍പ്പെടെ വിപുലമായ പരിപാടികളും വാക്കത്തോണിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. റിസേര്‍ച്ച് സൊസൈറ്റി ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്ത്യ (ആര്‍ എസ് എസ് ഡി ഐ) കേരള ഘടകത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തോണില്‍ വാക്കാറു വാക്കിംഗ് പാര്‍ട്ണറായിരുന്നു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കെടുത്തു. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെട്ട ആരോഗ്യം നിലനിര്‍ത്താനുള്ള പ്രചോദനമാണ് വാക്കത്തോണിലൂടെ ലഭിച്ചതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരും മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു.

പ്രമേഹം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് സങ്കീര്‍ണതകളൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലും വിവിധ മെട്രോ സ്റ്റേഷനുകളിലുമായി സംഘടിപ്പിച്ച സൗജന്യ പ്രമേഹ പരിശോധനയിലും നിരവധി ആളുകള്‍ പങ്കെടുത്തു. ആശുപത്രിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ ഡോ. അനിത നമ്പ്യാര്‍, ചീഫ് ഡയറ്റീഷ്യന്‍ ഡോ. മഞ്ജു പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രത്യേക ഡയബറ്റീസ് പരിശോധന പാക്കേജ് അവതരിപ്പിച്ചു. 2500 രൂപയോളം നിരക്ക് വരുന്ന പരിശോധനകളാണ് ഇളവുകളോെട 99 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ആശുപത്രിയിലെത്തി ഈ സേവനം പ്രയോജനപ്പെടുത്താനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99616 40000.

Share This Article
Leave a Comment
error: Content is protected !!